മാള: ഹോളി ഗ്രേസ് പോളിടെക്നിക് കോളജ് വിദ്യാർഥികളുടെ പ്രവേശനോത്സവം "പ്രാരംഭ് 2026' വിദ്യാർഥി ഇൻഡക്ഷൻ പ്രോഗ്രാം നടത്തി.
നോറി ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആർ. രമേഷ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു.
ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ മുഖ്യപ്രഭാഷണം നടത്തി. എൻജിനീയറിംഗ് കോളജ് അക്കാദമിക് ഡയറക്ടർ എ.എസ്. ചന്ദ്രകാന്ത, പോളിടെക്നിക് കോളജ് സെക്രട്ടറി ആന്റണി മാളിയേക്കൽ, ഫൈനാൻസ് ഡയറക്ടർ സി.വി. ജോസ്, വിവിധ വിഭാഗം മേധാവികളായ കെ.ബി. പവിത്ര, നവീൻ ലാസർ, ദിവ്യ സുബ്രഹ്മണ്യൻ, കെ.പി. വിഷ്ണു, പി.ജെ. അജിത്, സി.ആർ. വിഷ്ണു എന്നിവർ പ്രസംഗിച്ചു.